മലയാളി യാത്രക്കാർക്ക് എട്ടിൻ്റെ പണി തന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഡൽഹി- കൊച്ചി വിമാനം പുറപ്പെട്ടത് 12 മണിക്കൂർ വൈകി

പ്രതീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ശനി, 14 സെപ്‌റ്റംബര്‍ 2024 (10:44 IST)
കഴിഞ്ഞ ദിവസം രാത്രി 8:55ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം 12 മണിക്കൂറോളം വൈകി പുറപ്പെട്ടു. കേരളത്തില്‍ ഓണം ആഘോഷിക്കാനായി വിമാനം ബുക്ക് ചെയ്ത മലയാളികളെ വലയ്ക്കുന്നതായിരുന്നു ഈ യാത്രാതാമസം.


വിമാനം വൈകുന്നതിന് പിന്നാലെ രാത്രി ഒരു മണിയോടെ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് രാവിലെ 6 മണിയോട് കൂടി വിമാനം പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു. കുട്ടികളടക്കം നിരവധി പേരായിരുന്നു യാത്രക്കാരായി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള താമസ സൗകര്യങ്ങളോ ഭക്ഷണ സൗകര്യങ്ങളോ ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനം വൈകുന്നെങ്കിലും എന്തുകൊണ്ടാണ് വൈകുന്നത് എന്നുള്ള കാര്യം എയര്‍ലൈന്‍സ് വ്യക്തമാക്കിയിരുന്നില്ല.


കഴിഞ്ഞദിവസം രാത്രിയില്‍ യാത്രക്കാരില്‍ ചിലര്‍ പ്രതിഷേധമുയര്‍ത്തിയതോടെ എയര്‍ ഇന്ത്യ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. പ്രായമുള്ള യാത്രക്കാര്‍, അസുഖമുള്ളവര്‍,കുട്ടികള്‍,ഗര്‍ഭിണികളായ സ്ത്രീകള്‍ എന്നിവരെല്ലാം യാത്രക്കാരായി ഉണ്ടായിട്ടും വിമാനം വൈകിയപ്പോള്‍ യാതൊരു വിധ സൗകര്യവും എയര്‍ലൈന്‍സ് ചെയ്ത് തന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :