1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. serial actor arrested

13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; സീരിയൽ നടൻ അറസ്റ്റിൽ

സീരിയൽ നടൻ
പതിമൂന്നു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ കേസില്‍ സീരിയൽ നടൻ അറസ്റ്റിൽ. പള്ളിക്കണ്ടി സ്വദേശി ടി ടി ഹൗസില്‍ അഷറഫ് പള്ളിക്കണ്ടി എന്ന മുഹമ്മദ് അഷ്‌റഫി (26)നെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പക്കല്‍ നിന്നും ഇയാളുടെ പേരും മൊബൈൽ നമ്പറും മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

ഒരുവര്‍ഷം മുമ്പ് മാങ്കാവില്‍ വെച്ച് ബൈക്കില്‍ ലിഫ്റ്റ് കൊടുത്താണ് ഇയാള്‍ കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട്  കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചു.   മാജിക് കാണിച്ചും ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചുമാണ് ഇയാള്‍ കുട്ടിയെ വശത്താക്കിയത്.  സ്വന്തം വീട്ടിലും ലോഡ്ജുമുറികളിലും വെച്ച് പലതവണ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. വീട്ടുകാരെ ഉപദ്രവിക്കുമെന്നും കൊന്നുകളയുമെന്നും ഭീഷിണിപ്പെടുത്തിയാണ് കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. പോലീസിന്റെ അന്വേഷണത്തില്‍  ഇയാൾ സീരിയലിൽ അഭിനയിച്ചിട്ടുണ്ടെന്നും ധാരാളം പരിപാടികൾക്ക് ആർട്ട് വർക്ക് ചെയ്തിട്ടുണ്ടെന്നും മനസ്സിലായി.  കേസില്‍ ഒരു പ്രതി കൂടിയുണ്ടെന്നും അയാള്‍ മൂന്ന് മാസം മുമ്പ് ഗള്‍ഫിലേക്ക് പോയെന്നും പോലീസ് പറഞ്ഞു.