സെന്‍കുമാറിന് തിരിച്ചടി: ഡി ജി പി സ്ഥാനത്ത് നിന്നും മാറ്റിയ സര്‍ക്കാര്‍ നടപടി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ഡിജിപി സ്ഥാനത്ത് നിന്നും ഇടത് സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയതിനെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

kochi, dgp, tp senkumar, police, pinarayi vijayan, Lokanath Behera കൊച്ചി, ഡിജിപി, ടി പി സെന്‍കുമാര്‍, പൊലീസ്, പിണറായി വിജയന്‍, ലോക്‌നാഥ് ബെഹ്‌റ
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (12:10 IST)
ഡിജിപി സ്ഥാനത്ത് നിന്നും ഇടത് സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയതിനെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇടത് സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയ സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ നിന്നും ഈ തിരിച്ചടി നേരിട്ടത്.

തല്‍‌സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് കേരള പൊലീസ് ആക്റ്റിന്റെ ലംഘനമാണെന്നും മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് താന്‍ വഹിച്ചിരുന്ന ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്നും തനിക്ക് പകരക്കാരനായി വന്നത് ജൂനിയര്‍ പൊലീസ് ഓഫിസറെയാണെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു.

തന്റേത് സ്ഥലം മാറ്റമാരിരുന്നില്ല, തരം താഴ്ത്തലായിരുന്നു തനിക്കെതിരെയുളള നടപടി. ജനങ്ങള്‍ക്ക് പൊലീസില്‍ അതൃപ്തിയുണ്ടെന്ന പരാമര്‍ശമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ. ഇത് ശരിയല്ല. തനിക്കുള്ള ശിക്ഷാ നടപടിയായിട്ടാണ് സര്‍ക്കാര്‍ ഈ സ്ഥലംമാറ്റം പ്രഖ്യാപിച്ചതെന്നും പരാതിയില്‍ പറയുന്നു.

എതിര്‍കക്ഷികളായി ചീഫ് സെക്രട്ടറി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, കേന്ദ്രസര്‍ക്കാര്‍ എന്നിവരെയാണ് സെന്‍കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :