മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്തേണ്ട ബാധ്യത ഇല്ലെന്ന് സർക്കാർ

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ

കൊച്ചി| aparna shaji| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (12:32 IST)
മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്തേണ്ട ബാധ്യത ഇല്ലെന്ന് സംസ്ഥാന സർക്കാർ. വിവരാവകാശ നിയമപ്രകാരം തീരുമാനങ്ങൾ അറിയിക്കേണ്ടതില്ലെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങളും നടപടികളും പൊതുജനങ്ങളെ അറിയിക്കാൻ മുഖ്യ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ആണിതെന്നായിരുന്നു അവകാശം. എന്നാൽ ഇത് നൽകാനാകില്ലെന്ന നിലപാട് ആണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :