അനുബന്ധ വാര്‍ത്തകള്‍
- നവംബര്‍ ഒന്നിനുതന്നെ സ്കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
- സ്കൂളുകള്‍ തുറക്കുന്നതിനുമുന്‍പ് സംസ്ഥാനത്തെ സ്കൂള്‍ വാഹനങ്ങളുടെ ക്ഷമത പരിശോധിക്കും
- ഐപിഎല്‍: ക്യാംപില്‍ വീണ്ടും കോവിഡ് ഭീതി, ടി.നടരാജന് പോസിറ്റീവ്
- സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കും
- എല്ലാം പഴയപടി; പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിള്‍ ഉടന്‍, സ്കൂള്‍ തുറക്കുന്നതിലും തീരുമാനം
സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ്, കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും: വിദ്യാഭ്യാസമന്ത്രി
സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. അതിനായി എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കും. അതത് സ്‌കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക. ശനിയാഴ്ച അടക്കമുള്ള ദിവസങ്ങള്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമായിരിക്കും. ഉച്ചവരെയാണ് ക്ലാസ് ഉണ്ടായിരിക്കുക. എല്‍പി സ്‌കൂളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന തോതിലായിരിക്കും വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.