1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 22,431 fresh COVID-19 cases

രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചത് 22,431 പേര്‍ക്ക്; മരണം 318

India
രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചത് 22,431 പേര്‍ക്ക്. കൂടാതെ 24,602 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗംമൂലം 318 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 2,44,198 പേരാണ്.
 
ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം 4,49,856 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,38,94,312. ഇതുവരെ 92,63,68,608 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക്!