മുംബൈ|
Last Modified ബുധന്‍, 16 നവംബര്‍ 2016 (15:40 IST)
രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞു കൂടുകയാണെന്ന്
എസ് ബി ഐ മേധാവി അരുന്ധതി ഭട്ടാചാര്യ. ചൊവ്വാഴ്ചയിലെ കണക്കുപ്രകാരം രാജ്യത്തെ എസ് ബി ഐയുടെ 24, 000 ശാഖകളിലായി 92, 000 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയതെന്ന് അവര്‍ വ്യക്തമാക്കി.
നിക്ഷേപം കുമിഞ്ഞുകൂടുന്നത് നിക്ഷേപ, പലിശ നിരക്കുകള്‍ കുറയാന്‍ ഇടവരുത്തും. കൂടാതെ, ഭവനവായ്‌പ, വാഹനവായ്‌പ എന്നിവ അടക്കമുള്ളവയുടെ പലിശനിരക്കുകള്‍ ഉടനെ താഴുമെന്നും അരുന്ധതി ഭട്ടാചാര്യ സൂചിപ്പിച്ചു.
കൈവശമുള്ള പണം ബാങ്കുകളില്‍ പോയി മാറ്റിയെടുക്കുന്നതിന് പരിമിതികളുണ്ട്. എന്നാല്‍, ബാങ്ക് അക്കൌണ്ടിലേക്ക് എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്.