എ ടി എമ്മുകളുടെയും ബാങ്കുകളുടെയും മുന്നില്‍ വരി നിന്ന് ആളുകള്‍ മരിക്കുമ്പോള്‍ നരേന്ദ്ര മോദി ചിരിക്കുന്നു: രാഹുല്‍ ഗാന്ധി

എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ വരി നിന്ന് ആളുകള്‍ മരിക്കുമ്പോള്‍ മോദി ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

മുംബൈ| സജിത്ത്| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (07:48 IST)
നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എ.ടി.എമ്മുകളുടെയും ബാങ്കുകളുടെയും മുമ്പില്‍ മണിക്കൂറുകളോളം വരിനിന്ന് ആളുകള്‍ മരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചിരിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളാണ് കേന്ദ്രം അസാധുവാക്കിയത്. ഈ തീരുമാനം തികച്ചും യുക്തിരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി ചിന്തിക്കാതെ എടുത്ത ഈ തീരുമാനം ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പോലും അറിഞ്ഞിരുന്നില്ല. നോട്ട് അസാധുവാക്കുന്നതിനുമുമ്പ് തന്നെ ബി.ജെ.പിക്കാര്‍ വന്‍തുകകള്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്നു. നോട്ടുകള്‍ അസാധുവാക്കുന്ന വിവരം അവര്‍ നേരത്തെ അറിഞ്ഞിരിക്കാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്. നോട്ട് അസാധുവാക്കിയത് ജനങ്ങളെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :