നോട്ട് അസാധുവാക്കൽ; ബാങ്കുകളിൽ പണം നിറഞ്ഞു കവിഞ്ഞു! നിക്ഷേപം ഞെട്ടിക്കുന്നത്

നോട്ട് അസാധുവാക്കൽ: രാജ്യത്തെ ബാങ്കുകളിലെത്തിയത് രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം

മുംബൈ| aparna shaji| Last Modified ഞായര്‍, 13 നവം‌ബര്‍ 2016 (13:43 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നേട്ടമാക്കുന്നത് ബാങ്കുകൾക്ക്. 500, 1000 നോട്ടുകൾ പിൻവലിച്ചതോടെ ഇവ മാറ്റിയെടുക്കാനുള്ള തിരക്കിലാണ് ജനങ്ങൾ. ബാങ്കുകളിൽ ജനങ്ങൾ തിക്കി തിരക്കുകയാണ്. വൻ തുകകൾ മാറ്റിയെടുക്കാൻ ബാങ്കുകളിൽ നിക്ഷേപം നടത്തുകയാണ് മാർഗം. കഴിഞ്ഞ മൂന്നുദിവസം പഴയ 500, 1000 രൂപ നോട്ടുകളുടെ രൂപത്തില്‍ രാജ്യത്തെ ബാങ്കുകളിലെത്തിയതു രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം.

ബുധനാഴ്ച മുതല്‍ ഇന്നലെ ഉച്ചവരെ ഏഴുകോടി ഇടപാടുകളാണ് എല്ലാ ബാങ്കുകളിലുമായി നടന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി രണ്ടുലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചു. നിക്ഷേപം, നോട്ടുമാറ്റല്‍, എടിഎമ്മിലൂടെ പണം പിന്‍വലിക്കല്‍ തുടങ്ങി ഏഴുകോടി ഇടപാടുകളാണ് ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ നടത്തിയത്.

ആദ്യത്തെ രണ്ട് ദിവസം 53,000 കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാത്രം ലഭിച്ചത്. ഇതിനൊപ്പം വ്യാഴാഴ്ച മാത്രം 750 കോടി രൂപയുടെ പഴയ നോട്ടുകൾ മാറ്റിനൽകുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച മാറ്റി നൽകിയത് ഇതിലധികമാണ്.

നൂറുരൂപ നോട്ടുകളും പത്തുരൂപ നാണയങ്ങളും പരമാവധി ലഭ്യമാക്കാന്‍ ബാങ്കുകളോടു യോഗം നിര്‍ദേശിച്ചു. ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും എത്തുന്ന പണത്തിന്റെ തോതു മുഴുവന്‍ സമയവും നിരീക്ഷിക്കുന്നുണ്ടെന്നും ധനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെയും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :