ആരാകണം നായകന്‍ ?; കോഹ്‌ലിയോ ധോണിയോ ? - കൂറ്റന്‍ സിക്‍സര്‍ പോലൊരു മറുപടിയുമായി ഗില്‍ക്രിസ്റ്റ്

കോഹ്‌ലി നായകനായാല്‍ സംഭവിക്കാന്‍ പോകുന്നത്; ധോണി നിസാരക്കാരനല്ല - ഞെട്ടിപ്പിക്കുന്ന ഉത്തരവുമായി ഗില്‍ക്രിസ്റ്റ്

 team india , Gilchrist comments , dhoni and kohli , ODI caption , ആഡം ഗില്‍ക്രിസ്റ്റ്  , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി  , ഗാരി ക്രിസ്‌റ്റന്‍ , മുംബൈ
ന്യൂഡല്‍ഹി| jibin| Last Modified ശനി, 12 നവം‌ബര്‍ 2016 (15:44 IST)
ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്‌ത്തി മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ് രംഗത്ത്. ധോണിയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ എന്തിനാണ് ഇത്ര ആവേശം കാണിക്കുന്നത്. സഹതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന അദ്ദേഹം ഇപ്പോഴും ടീമിന് മികച്ച സംഭാവന നല്‍കുന്നുണ്ടെന്നും ഓസീസ് താരം പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തിലും ധോണി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ടെസ്‌റ്റില്‍ സ്ഥിരത നേടിയ ശേഷം പതിയെ കോഹ്ലിയെ ഏകദിന നായകനാക്കിയാല്‍ മതിയെന്നും മുംബൈയില്‍ ഒരു പ്രൊമോഷണല്‍ ചടങ്ങില്‍ സംസാരിക്കവെ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

നേരത്തെ ധോണിയെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ സംഭവിക്കാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ച് പല താരങ്ങളും പറഞ്ഞിരുന്നു. ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന മുന്‍ പരിശീലകന്‍ ഗാരി ക്രിസ്‌റ്റന്‍ ധോണി നായകസ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :