മുംബൈ|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (14:49 IST)
രാജ്യത്ത് മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എ ടി എമ്മുകളില്‍ 20 രൂപ, 50 രൂപ നോട്ടുകള്‍ എത്തിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചതാണ് ഇക്കാര്യം.
500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ചെറിയ തുക പിന്‍വലിക്കാന്‍ കഴിയുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
സൗകര്യപ്രദമായ സമയത്ത് നോട്ടുകൾ മാറി ലഭിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു ലഭിച്ചതോടെ തെക്കൻ സംസ്ഥാനങ്ങളിലെ എസ് ബി ഐ ശാഖകളിൽ ജോലിഭാരം 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. എന്നാൽ, എ ടി എമ്മുകളിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ പണം തീരുകയാണെന്നും നവംബർ അവസാനത്തോടുകൂടി മാത്രമേ ഈ പ്രശ്നങ്ങൾക്ക്പരിഹാരമാകൂ എന്നും അവർ കൂട്ടിച്ചേർത്തു.