അനുബന്ധ വാര്‍ത്തകള്‍
- ഒന്‍പതുമാസത്തിനിടെ കേരളത്തിലെത്തിയത് 1.3 കോടിയിലേറെ വിനോദസഞ്ചാരികള്‍
- ഈവര്‍ഷം തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി
- പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റിക്കോര്‍ഡ് മദ്യവില്‍പ്പന; ഇന്നലെ മാത്രം വിറ്റത് 107.14 കോടി രൂപയുടെ മദ്യം
- പുതുവര്‍ഷ സമ്മാനം ! സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂ ഇയര്‍ ആഘോഷം, രഞ്ജിത മേനോന്റെ വിശേഷങ്ങള്‍
- Mannam Jayanthi: മന്നം ജയന്തി; കേരളത്തില്‍ ഇന്ന് അവധി
ഒരു നായർ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ട്, ഞാനും അത് മനസിലാക്കി: ശശി തരൂർ
മന്നം ജയന്തി ദിനത്തിൽ കേരളത്തിലെ കോൺഗ്രസിനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാൻ പറ്റില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ടെന്നും ഇന്ന് രാഷ്ട്രീയത്തിൽ അക്കാര്യം താൻ മനസിലാക്കുന്നുണ്ടെന്നും തരൂർ പറഞ്ഞു.
കെ സി വേണുഗോപാൽ,രമേശ് ചെന്നിത്തല,വിഡി സതീശൻ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ഒളിയമ്പായാണ് തരൂരിൻ്റെ പ്രസ്താവന വിലയിരുത്തപ്പെടൂന്നത്. മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനവേദിയിലായിരുന്നു തരൂരിൻ്റെ പരാമർശം. ചടങ്ങിൽ സംസാരിക്കവെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തരൂരിനെ പുകഴ്ത്തുകയും ചെയ്തു. ഡൽഹി നായരെന്ന് മുൻപ് തരൂരിനെ വിളിച്ചത് തിരുത്താനായാണ് അദ്ദേഹത്തെ ചടങ്ങിൽ ക്ഷണിച്ചതെന്ന് സുകുമാരൻ നായർ പറഞ്ഞു.