അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം
- Mannam Jayanthi: മന്നം ജയന്തി; കേരളത്തില്‍ ഇന്ന് അവധി
- കൊല്ലത്ത് തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തര്‍ക്കടക്കം ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
- Happy New Year 2023: പുതുവത്സര ആശംസകള്‍ മലയാളത്തില്‍
- ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റിക്കോര്‍ഡ് മദ്യവില്‍പ്പന; ഇന്നലെ മാത്രം വിറ്റത് 107.14 കോടി രൂപയുടെ മദ്യം
പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റിക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന. കാസര്‍കോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വില്‍പ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വില്‍പ്പന നടത്തിയത്.
കേരളത്തില്‍ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതും റമ്മാണ്. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപക്ക് മുകളില്‍ മദ്യം ഇന്നലെ വിറ്റു. അതേസമയം 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത്.