സരിതയുടെ പടം യുട്യൂബില്‍ റിലീസായി

കൊച്ചി| Last Modified ചൊവ്വ, 6 ജനുവരി 2015 (16:20 IST)
സരിത എസ് നായര്‍ നായിക വേഷത്തിലെത്തുന്ന ഹ്രസ്വചിത്രം ഗള്‍ഫുകാരന്റെ ഭാര്യ യൂട്യൂബില്‍ റിലീസായി. 15 മിനിട്ടു ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഗള്‍ഫുകാരന്റെ ഭാര്യയാ‍യാണ് സരിത എത്തുന്നത്.ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് സരിത അഭിയിച്ചിരിക്കുന്നത്.

ഹരീഷ് ചന്ദ്രന്‍ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്ന ചിത്രം സംവിധാം ചെയ്തിരിക്കുന്നത് ജോഷി മേടയിലാണ്.

സമൂഹത്തിലെ കപടസദാചാരബോധത്തെ വിമര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകര്‍ പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടീം പുളിശേരിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :