സരിതയുടെ സോളാര്‍ വീണ്ടും ചാര്‍ജാവുന്നു: ഉടനെത്തുമെന്ന് താരം

 സരിത എസ് നായര്‍ , സോളാര്‍ കേസ് , ബിസിനസ് , സോളാര്‍
ആലപ്പുഴ| jibin| Last Modified തിങ്കള്‍, 5 ജനുവരി 2015 (13:12 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായര്‍ പഴയ ബിസിനസില്‍ വീണ്ടും സജീവമാകാനൊരുങ്ങുന്നു. ആരോപണങ്ങളിലും കേസുകളിലും പെട്ട സോളാര്‍ ബിസിനസ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സരിത വ്യക്തമാക്കി.

ഒരു കേസ് ഉണ്ടെന്ന് കരുതി സോളാറിനെതിരെ തിരിയുന്നത് മലയാളികള്‍ക്ക് നല്ലതല്ല. സോളാര്‍ ബിസിനസ് അത്ര മോശപ്പെട്ടതായിരുന്നില്ല. സോളാര്‍ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും സരിത വ്യക്തമാക്കി. ജലസ്രോതസ് കുറഞ്ഞു വരുന്ന കേരളം പോലൊരു സംസ്ഥാനത്ത് പാരമ്പര്യേതര ഊര്‍ജമായ സൗരോര്‍ജം ഉപയോഗ പെടുത്തുന്നതാണ് വരും കാലങ്ങളില്‍ അനുയോജ്യമയി തീരുകയെന്നും അവര്‍ പറഞ്ഞു.

വിവാദനായികയായ സരിത നായികയായ "ഗള്‍ഫുകാരന്റെ ഭാര്യ" എന്ന ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് സംസാരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ വീണ്ടും

സോളാര്‍ ബിസിനസുമായി വരുമെന്ന് അറിയിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :