അനുബന്ധ വാര്‍ത്തകള്‍
- 25 എംഎൽഎമാരെ നിയമസഭയിലെത്തിക്കും, മറ്റ് പാർട്ടികളിൽ നിന്നും വമ്പൻ സ്രാവുകളെത്തുമെന്ന് ശോഭ സുരേന്ദ്രൻ
- ആർ.സി.സിയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു
- ദിവ്യയ്ക്ക് വക്കീലിനെ കൊടുത്തത് സിപിഎം അല്ല, ജാമ്യം കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിച്ചത്: എംവി ഗോവിന്ദന്
- എഡിഎം നവീന്‍ ബാബുവിന്റെ മരണം; പ്രതി പിപി ദിവ്യ കീഴടങ്ങി
- സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര മായകാഴ്ചയോ? ഇതാണ് യാഥാര്‍ഥ്യം !
ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും
പത്തനംതിട്ട: ചിത്തിര ആട്ടത്തിരുന്നാൾ പൂണ്ടകൾക്കായി ശബരിമല ശ്രീ ധർമ്മശസ്താ ക്ഷേത്രം ബുധനാഴ്ച വൈകിട്ട് തുറക്കും. മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ഭദ്രദീപം തെളിക്കും. വ്യാഴാഴ്ച - ഒക്ടോബർ 31 നാണ് ചിത്തിര ആട്ടത്തിരുനാൾ.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാളിൻ്റെ ജന്മ നക്ഷത്രവുമായി ബന്ധപ്പെട്ടാണ് ശബരിമലയിൽ പ്രത്യേക പൂജകൾ നടക്കുന്നത്.
വ്യാഴാഴ്ച - അന്ന് ഉദയാസ്തമയ പൂജ പടി പൂജ കളഭാഭിഷേകം പുഷ്പാഭിഷേകം എന്നിവയും നടക്കും. അന്നു രാത്രി 10 മണിക്ക് തിരുനട അടയ്ക്കും. പിന്നീട് മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിനായി നവംബർ 15 നാണ് ശബരീശ നട വീണ്ടും തുറക്കുന്നത്. അന്നേ ദിവസം വരുന്ന ഒരു വർഷക്കാലത്തേക്കുള്ള പുതിയ മേൽശാന്തിമാരായി നിയമിതരായ അരുൺകുമാർ നമ്പൂതിരി (ശബരിമല) വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകളും അന്നു വൈകിട്ടു നടക്കും.