1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Shobha surendran next kerala assembly elections bjp will get minimum 25 MLAs

25 എംഎൽഎമാരെ നിയമസഭയിലെത്തിക്കും, മറ്റ് പാർട്ടികളിൽ നിന്നും വമ്പൻ സ്രാവുകളെത്തുമെന്ന് ശോഭ സുരേന്ദ്രൻ

shobha surendran
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ചുരുങ്ങിയത് 25 എംഎല്‍എമാരെ എങ്കിലും ബിജെപിക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അതിനുള്ള ജോലികളിലാണ് താന്‍ ഇപ്പോഴുള്ളതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
 
 ചുരുങ്ങിയത് 25 പേരെ നിയമസഭയുടെ അകത്തെത്തിക്കാനുള്ള ഒരൂ വലിയ ജോലിയില്‍ ഞാന്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിങ്ങള്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം ആ ടീമിനകത്തേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നും ചില വമ്പന്‍ സ്രാവുകളെ തന്നെ ഞങ്ങള്‍ കൊണ്ടുവന്നേക്കാം. ഇപ്പോള്‍ ഒന്നും പറയാനാകില്ല. ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ബിജെപി പ്രചാരണത്തില്‍ പങ്കെടുത്ത ശേഷം മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.
 
 പാലക്കാട് സ്ഥാനാര്‍ഥിയെ ചൊല്ലി പാര്‍ട്ടിക്കകത്ത് കണ്‍ഫ്യൂഷനില്ല. പാര്‍ട്ടി ഒരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ അതിനൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ്. മത്സരിക്കാനുള്ള മോഹം വെച്ച് നടക്കുന്ന ആളല്ല. അമ്മയ്ക്ക് അസുഖമായിട്ട് പോലും ഇവിടെ പ്രചാരണത്തിന് വന്നത് തെറ്റായി ചിത്രീകരിക്കപ്പെടും എന്നുള്ളത് കൊണ്ടാണെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
 
അടുത്ത ലേഖനം
ആർ.സി.സിയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു