അനുബന്ധ വാര്‍ത്തകള്‍
- ഉത്തരകൊറിയയില്‍ ഇടുക്കി സ്വദേശിയായ ഗവേഷക വിദ്യാര്‍ത്ഥിനി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
- ഓണാഘോഷം വീടുകളില്മാത്രമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍
- തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- തിരുവനന്തപുരം ജില്ലയില്‍ വാര്‍ഡ് തല കോവിഡ് കണ്ട്രോള് ടീമുകള്‍ രൂപീകരിക്കുന്നു
- ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍
ഓണം പ്രമാണിച്ച് പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
ഓണം പ്രമാണിച്ച് പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരിയാണ് ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സെപ്റ്റംബര്‍ 2നാണ് ഹരിവരാസനം പാടി നട അടയ്ക്കുന്നത്.
30ന് ഉത്രാടപൂജയും 31ന് തിരുവോണനാള്‍ പൂജ, സെപ്റ്റംബര്‍ 1ന് അവിട്ടം, സെപ്റ്റംബര്‍ 2 ന് ചതയം എന്നിങ്ങനെ പൂജകള്‍ ഉണ്ടാകും. കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16നാണ് ശബരിമല നട തുറക്കുന്നത്.