തിരുവനന്തപുരം ജില്ലയില്‍ വാര്‍ഡ് തല കോവിഡ് കണ്‍ട്രോള്‍ ടീമുകള്‍ രൂപീകരിക്കുന്നു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 29 ഓഗസ്റ്റ് 2020 (08:35 IST)
കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍
കോവിഡ് കണ്‍ട്രോള്‍ ടീമുകള്‍ രൂപീകരിക്കണമെന്നു ജില്ലാ ഭരണകൂടം. കോവിഡ് പ്രതിരോധത്തിനായി ജില്ലാതലത്തില്‍ നടപ്പാക്കേണ്ട പുതിയ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായാണു നിര്‍ദേശം. റസിഡന്റ്സ് അസോസിയേഷനുകളില്‍ രൂപംനല്‍കുന്ന പൊതുജനാരോഗ്യ സേന അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണു ടീം പ്രവര്‍ത്തിക്കേണ്ടതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

എല്ലാ ദിവസവും വാര്‍ഡ്തല കോവിഡ് കണ്‍ട്രോള്‍ ടീം യോഗംചേര്‍ന്നു സ്ഥിതി വിലയിരുത്തുകയും അടുത്ത ദിവസത്തെ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുകയും വേണം. പഞ്ചായത്ത്, നഗരസഭാതലത്തിലും ദിവസേനയുള്ള റിവ്യൂ നിര്‍ബന്ധമാക്കണം. ഓണ്‍ലൈന്‍ സൗകര്യം ഇതിനായി പ്രയോജനപ്പെടുത്തണം. ടീമുകളുടെ രൂപീകരണം സംബന്ധിച്ച് ഓഗസ്റ്റ് 31നകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു റിപ്പോര്‍ട്ട് നല്‍കണം.

മാര്‍ക്കറ്റുകള്‍, കടകള്‍, തെരുവോര കച്ചവട കേന്ദ്രങ്ങള്‍, മത്സ്യവ്യാപാരികള്‍, ലഘുഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം ഉള്‍പ്പെടെ
കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കണം. പൊതു ഇടങ്ങളില്‍ ബ്രേക്ക് ദി ചെയിന്‍ പരിപാടികള്‍ നടപ്പാക്കണം. ആളുകള്‍ ഒത്തുകൂടുന്നുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കാന്‍ സര്‍വൈലന്‍സ് ചെക് വാക് നടത്തണം. കോവിഡ് 19 പ്രോട്ടോക്കോള്‍ നിരന്തരം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കണം. മുതിര്‍ന്ന
പൗരന്മാര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, 10 വയസിനു താഴെയുള്ളവര്‍ എന്നിവര്‍ സുരക്ഷിതരായിരിക്കുന്നുവെന്ന് ഉറപ്പാക്കണം. രോഗലക്ഷണം കണ്ടെത്താന്‍ പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ചു വ്യക്തികളുടെ രക്തത്തിലെ ഓക്സിജന്റെ അളവു കണ്ടെത്തുന്നതിനായി സ്ഥിരം കിയോസ്‌കുകള്‍ / വീടുകളില്‍പ്പോയി പരിശോധന നടത്തുന്ന ടീമുകള്‍ എന്നിവ രൂപീകരിക്കണം. ഓക്സിജന്‍ അളവ് 95 ശതമാനത്തില്‍ താഴെയുള്ളവരെ തൊട്ടടുത്ത പരിശോധനാ കേന്ദ്രത്തിലേക്ക് എത്തിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

ക്ഷേത്ര ദര്‍ശനത്തിന് പോയ രണ്ട് വൃദ്ധ സഹോദരിമാരുടെ ...

ക്ഷേത്ര ദര്‍ശനത്തിന് പോയ രണ്ട് വൃദ്ധ സഹോദരിമാരുടെ വിവരമൊന്നുമില്ല, രണ്ടുപേരും മൊബൈല്‍ ഫോണും എടുത്തിട്ടില്ല!
അവര്‍ ഒരുമിച്ച് താമസിക്കുകയും പതിവായി ഗുരുവായൂരില്‍ പോയി വൈകുന്നേരത്തോടെ തിരിച്ചെത്തുകയും ...

സിലിഗുരി പരാമർശത്തിൽ ഇടഞ്ഞു, ബംഗ്ലാദേശിന് പകരം ഇന്ത്യയുടെ ...

സിലിഗുരി പരാമർശത്തിൽ ഇടഞ്ഞു, ബംഗ്ലാദേശിന് പകരം  ഇന്ത്യയുടെ 5,000 കോടിയുടെ റെയിൽ പദ്ധതി ഭൂട്ടാനിലോ, നേപ്പാളിലോ നടത്തും
ബംഗ്ലാദേശില്‍ ഇന്ത്യ നടപ്പിലാക്കാനിരുന്ന 5,000 കോടിയുടെ റെയില്‍ പദ്ധതികള്‍ ...

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് ...

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം
കോളേജ് തലത്തില്‍ മേജര്‍ വിഷയ മാറ്റങ്ങള്‍ക്കു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ സര്‍വ്വകലാശാലയെ ...

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ...

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ!
മെഡിക്കല്‍ സ്‌കാനില്‍ ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി.

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് ...

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക
ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നത് മാനുഷികമായ ...