അനുബന്ധ വാര്‍ത്തകള്‍
- പ്രസാദവിതരണം പാടില്ല, സാമൂഹിക അകലം പാലിക്കണം: ആരാധനാലയങ്ങൾ തുറക്കാനുള്ള നിർദേശങ്ങൾ ഇങ്ങനെ
- ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾക്ക് തുറന്നുപ്രവർത്തിക്കാം, മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ
- ബംഗാളിൽ ജൂൺ ഒന്ന് മുതൽ എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മമത ബാനർജി
- കർണാടകയിൽ ആരാധനാലയങ്ങൾ ജൂൺ ഒന്ന് മുതൽ തുറക്കും: സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശം
- ആരാധനാലയങ്ങൾ ഉടൻ തുറക്കണമന്ന് ട്രംപ്
ശബരിമല ക്ഷേത്രം ഈ മാസം തുറക്കും: മണിക്കൂറിൽ 200 പേർക്ക് പ്രവേശനം
ആരാധനാലയങ്ങൾ തുറക്കാൻ ഇളവുകൾ ലഭിച്ചതിന് പിന്നാലെ ശബരിമല ക്ഷേത്രം ഈ മാസം തുറക്കും. ഈ മാസം 14 മുതല്‍ 28 വരെയായിരിക്കും ശബരിമല തുറക്കുക. വെർച്വൽ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തി മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ഇവിടെ പ്രവേശനം അനുവദിക്കുക.ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. പൂജാരിമാര്‍ക്ക് ശബരിമലയില്‍ പ്രായപരിധി പ്രശ്നമില്ല.
കൊവിഡ് മാനദണ്ഡപ്രകാരം 10 വയസ്സിന് താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും ശബരിമലയിൽ പ്രവേശനമുണ്ടാകില്ല.മാസ്‌ക് ധരിച്ചവർക്ക് മാത്രം പ്രവേശനം.ക്തർക്ക് താമസ സൗകര്യം ഇല്ല. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും. അന്നദാന സൗകര്യം ഉണ്ടായിരിക്കും. പമ്പ വരെ മാത്രം സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകും.അപ്പം, അരവണയ്ക്കായി ഓൺലൈൻ വഴി ബുക്ക് ചെയ്യണം. വണ്ടി പെരിയാർ വഴിയുള്ള ദർശനം ഉണ്ടാകില്ല.
ലോക്ക്ഡൗൺ ഇളവുകളൂടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. 10 വയസ്സിന് താഴെ പ്രായമുള്ളവർക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനമുണ്ടാകില്ല.