പ്രസാദവിതരണം പാടില്ല, സാമൂഹിക അകലം പാലിക്കണം: ആരാധനാലയങ്ങൾ തുറക്കാനുള്ള നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified വെള്ളി, 5 ജൂണ്‍ 2020 (19:42 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് തുറക്കുന്നത് കേന്ദ്രനിർദേശങ്ങൾ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടിലിരിക്കണമെന്നാണ് കേന്ദ്ര നിർദേശം. അത് ഇവിടെയും നടപ്പിലാക്കും. ആരാധനാലയങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. കയ്യിൽ മാസ്‌കോ തൂവാലയോ കരുതിയിരിക്കണം.ആരാധനാലയങ്ങളിൽ കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്‍റുകളുണ്ടാവണം.സാമൂഹിക അകലം പാലിക്കണം എന്നിവയാണ് പ്രധാനനിർദേശങ്ങൾ.

ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് കേള്‍പ്പിക്കണം.പായ, വിരിപ്പ് എന്നിവ ആളുകൾ തന്നെ കൊണ്ടുവരണം കൂടാതെ അന്നദാനം ചോറൂണ് പ്രസാദവിതരണം എന്നിവ പാടുള്ളതല്ല. ഖര ദ്രാവക വസ്‍തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്‍റെയും നിലപാട്. കേന്ദ്രനിർദേശവും ഇങ്ങനെയാണ്.അമ്പലങ്ങളിൽ ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനവും ഭസ്മമവും നല്‍കുവാൻ പാടുള്ളതല്ല.ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഒരുസമയം എത്രപേര്‍ വരണമെന്നതില്‍ ക്രമീകരണം വരുത്തും ആരാധനാലയങ്ങളിൽ രുന്നവരുടെ പേരും ഫോണ്‍ നമ്പറും ശേഖരിക്കും. പേന വരുന്നവര്‍ തന്നെ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :