1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala temple opened for mandalakaalam prilgrimage

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

Sabarimala
മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് നട തുറന്നത്. നട തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം ലഭിക്കും. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് നട തുറന്നത്. 
 
നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി. പ്രതിദിനം 70,000 പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ പതിനായിരം പേര്‍ക്ക് ബുക്കിങ്ങിനായുള്ള സൗകര്യവുമുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
 
അടുത്ത ലേഖനം
റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി