ശബരിമല തീർത്ഥാടകന്റെ ഇരുമുടിക്കെട്ടിൽ നിന്ന് പാമ്പിനെ പിടികൂടി
എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (19:06 IST)
പത്തനംതിട്ട: തമിഴ്‌നാട്ടിൽ നിന്നും വന്ന ശബരിമല തീർത്ഥാടകന്റെ ഇരുമുടിക്കെട്ടിൽ നിന്ന് പാമ്പിനെ പിടികൂടി. പതിനെട്ടാം പടിക്കു മുൻ ഭാഗത്തെ മരത്തണലിൽ വിശ്രമിക്കുന്ന സമയത്തായിരുന്നു ഉഗ്ര വിഷമുള്ള അണലി ഇരുമുടി ക്കെട്ടിനുള്ളിൽ കയറിയത്.
ഇരുമുടിക്കെട്ടിനുള്ളിൽ കണ്ട ചലനം ശ്രദ്ധയിൽ പെട്ട പോലീസ് ഉദ്യോഗസ്ഥനാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ വിവരം വനം വകുപ്പിനെ അറിയിച്ചു. പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച ദ്രുതകർമ്മ സേനാംഗം എത്തിയാണ് പാമ്പിനെ പിടികൂടിയത്.
തിരുവോണ നാളിൽ നാല് മണിയോടെയായിരുന്നു സംഭവം. കുട്ടികളും മാളികപ്പുറങ്ങളുമായി എത്തിയ സംഘത്തിലെ ഒരംഗത്തിന്റെ ഇരുമുടിക്കെട്ടിലാണ് പാമ്പ് കയറിക്കൂടിയത്.