സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 17 ജൂലൈ 2023 (08:16 IST)
കര്‍ക്കടകമാസ പൂജയ്ക്കായി
ശബരിമല അയ്യപ്പക്ഷേത്ര നട തുറന്നു. കഴിഞ്ഞദിവസം വൈകുന്നേരം 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് നടതുറന്ന് ദീപം തെളിച്ചത്. ഇന്നലെ പൂജകള്‍ ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ 5.30ന് നടതുറന്ന് പതിവു പൂജകള്‍ ആരംഭിച്ചു.
ദിവസവും രാവിലെ 5.30 മുതല്‍ 10 വരെ നെയ്യഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്യണം. നിലയ്ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ട്.