രണ്ടു കോടിയുടെ പാമ്പിൻ വിഷയവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 29 ജൂണ്‍ 2023 (12:23 IST)
മലപ്പുറം: രണ്ടു കോടി രൂപ വിലവരുന്ന പാമ്പിൻ വിഷയവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി പ്രദീപ് നായർ, കോന്നി ഐരവൺ സ്വദേശി ടി.പി.കുമാർ, കൊടുങ്ങല്ലൂർ മേതല സ്വദേശി ബഷീർ എന്നിവരാണ് കൊണ്ടോട്ടിയിലെ ലോഡ്ജിൽ നിന്ന് പിടിയിലായത്. പിടിയിലായ ടി.പി.കുമാർ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്നു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഇവരെ പിടികൂടിയപ്പോൾ പാമ്പിൻവിഷം ഫ്‌ളാസ്‌കിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിക്ക് നൽകാനാണ് ഇതുമായി ഇവർ കൊണ്ടോട്ടിയിൽ എത്തിയത്. ഇവർക്ക് വിഷം എത്തിച്ചുകൊടുത്ത ആളെക്കുറിച്ചു പൊലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. പ്രതികളെ പാമ്പിൻവിഷവുമായി വനം വകുപ്പിന് കൈമാറി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :