1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala news

ശബരിമല മകരവിളക്ക് സീസണ്‍: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കോടതിയുടെ തിരുത്ത്

Sabarimala
ശബരിമല മകരവിളക്ക് സീസണില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി തിരുത്തല്‍ വരുത്തി. ഭക്തര്‍ക്കു നിലയ്ക്കലില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കണമെന്നും 15 സീറ്റുകള്‍ വരെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് തീര്‍ത്ഥാടകരുമായി പോകാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 
സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി പുനഃപരിശോധിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയാണ് നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിരുന്നത്.
അടുത്ത ലേഖനം
ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരൻ