കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2020 (23:21 IST)
ലോക്ക് ഡൗൺ കാലത്തെ ഇടവേളയ്ക്കുശേഷം
വിദ്യ ബാലൻ വീണ്ടും സിനിമാ തിരക്കുകളിലേക്ക്. ശകുന്തള ദേവിയ്ക്ക് ശേഷം ഫോറസ്റ്റ് ഓഫീസർ ആകാൻ ഒരുങ്ങുകയാണ് നടി. 'ഷെർനി' എന്നു പേരു നൽകിയിട്ടുള്ള ചിത്രത്തിൻറെ ഷൂട്ടിംഗ് ഒക്ടോബർ അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം. ലോക്ക് ഡൗൺ കാരണം നീണ്ടുപോയ ഈ സിനിമയുടെ ചിത്രീകരണം മധ്യപ്രദേശിൽ അടുത്തുതന്നെ ആരംഭിക്കും.
ന്യൂട്ടൻ എന്ന ചിത്രത്തിന് ശേഷം അമിത് മസുർകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെർനി. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ഷൂട്ടിംഗ്. മാത്രമല്ല വനാന്തരങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.
അതേസമയം ശകുന്തള ദേവിയാണ് വിദ്യയുടെ ഒടുവിലായി റിലീസ് ആയ ചിത്രം. മികച്ച പ്രകടനമായിരുന്നു ആ ചിത്രത്തില്‍ വിദ്യയുടേത്.