1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

നെയ് തേങ്ങയ്‌ക്കൊപ്പം ഭക്തന്‍ അബദ്ധത്തില്‍ ഫോണും ആഴിയിലേക്ക് വലിച്ചെറിഞ്ഞു; സാഹസികത കാട്ടി അഗ്നിരക്ഷാ സേന

Sabarimala
നെയ് തേങ്ങയ്‌ക്കൊപ്പം ഭക്തന്‍ അബദ്ധത്തില്‍ ഫോണും ആഴിയിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ സാഹസികമായി അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര്‍ ഫോണ്‍ പുറത്തെടുത്തു. ഫോണ്‍ പുറത്തെടുക്കുന്നതിനിടെ ഉദ്യോഗസ്ഥന് പൊള്ളലേറ്റിട്ടുണ്ട്. കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി അഖില്‍രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണ്‍ ആണ് അഗ്‌നിരക്ഷാസേന സാഹസികമായി ആഴിയില്‍ നിന്നും പുറത്തെടുത്തത്. 
 
ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്. ഇന്നലെ വൈകുന്നേരം 6:00 മണിയോടെയായിരുന്നു സംഭവം. ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ അബദ്ധത്തില്‍ ഫോണും എറിയുകയായിരുന്നു.
അടുത്ത ലേഖനം
വാടക ഗര്‍ഭം ധരിക്കുന്നവര്‍ക്ക് കുഞ്ഞിനുമേല്‍ അവകാശമില്ലെന്ന് ഡല്‍ഹി കോടതി