സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 7 ഡിസംബര്‍ 2022 (16:09 IST)
വാടക ഗര്‍ഭം ധരിക്കുന്നവര്‍ക്ക് കുഞ്ഞിനുമേല്‍ അവകാശമില്ലെന്ന് ഡല്‍ഹി കോടതി. വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന്റെ നിയമപരമായ അവകാശത്തിനായി എന്‍ ആര്‍ ഐ ദമ്പതികള്‍ സമര്‍പ്പിച്ച കേസിലാണ് ഡല്‍ഹി കോടതി വിധി പറഞ്ഞത്. കുഞ്ഞിന്റെ നിയമപരമായ അവകാശം ഗര്‍ഭം ധരിച്ച സ്ത്രീക്ക് നല്‍കണമോ എന്ന ആശങ്കയിലാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.വാടക അമ്മയ്ക്കും അവരുടെ ഭര്‍ത്താവിനും കുട്ടിയുടെ മേല്‍ രക്ഷാകര്‍തൃത്വ അവകാശങ്ങള്‍ ഇല്ലെന്നും ജഡ്ജി ദീപക് വത്സ് വ്യക്തമാക്കി.