1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala covid test for children

ശബരിമല ദര്‍ശനത്തിന് കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ആവശ്യമില്ല

Sabarimala
ശബരിമല ദര്‍ശനത്തിന് കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ആവശ്യമില്ല. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികള്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്താം. അതേസമയം കുട്ടികള്‍ സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇക്കാര്യം കൂടെയുള്ളവര്‍ ശ്രദ്ധിക്കണം. മറ്റു തീര്‍ത്ഥാടകര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഒറിജിനല്‍ ആധാര്‍കാര്‍ഡും കരുതണം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കള്ളനോട്ട് കേസിലെ പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ