1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala case ED investigation

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്.ഐ.ആര്‍ അടക്കമുള്ള രേഖകള്‍ ഇ.ഡിക്ക് കൈമാറും

Sabarimala case ED investigation
ശബരിമല സ്വര്‍ണ മോഷണക്കേസില്‍ ഇഡി കേസെടുത്ത് അന്വേഷിക്കും. ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. 
 
റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്.ഐ.ആര്‍ അടക്കമുള്ള രേഖകള്‍ ഇ.ഡിക്ക് കൈമാറും. കേസ് രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലന്‍സ് കോടതി അനുകൂല വിധി പറഞ്ഞത്. 
 
കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കെ.എസ് ബൈജു, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ