1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi Corportaion UDF

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ മേയര്‍ ആക്കാനാണ് ആദ്യം തീരുമാനിച്ചത്

VD Satheesan, Congress, Kerala Assembly, Rahul Mamkoottathil,വി ഡി സതീശൻ,കേരള കോൺഗ്രസ്, കേരള അസംബ്ലി ,രാഹുൽ മാങ്കൂട്ടത്തിൽ
സമുദായ ഭീഷണിക്കു വഴങ്ങാന്‍ എറണാകുളത്തെ കോണ്‍ഗ്രസ്. കൊച്ചി മേയറായി ലത്തീന്‍ സമുദായ അംഗത്തെ നിയമിച്ചേക്കും. ലത്തീന്‍ സമുദായത്തില്‍ നിന്ന് മേയര്‍ വേണമെന്ന് ലത്തീന്‍ സഭ യുഡിഎഫിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. 
 
കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ മേയര്‍ ആക്കാനാണ് ആദ്യം തീരുമാനിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പിന്തുണയും ദീപ്തിക്കാണ്. എന്നാല്‍ ദീപ്തി ലത്തീന്‍ സമുദായ അംഗമല്ല. ദീപ്തിയെ മേയര്‍ ആക്കുന്നതില്‍ ലത്തീന്‍ സഭയ്ക്കു എതിര്‍പ്പുണ്ട്. 
 
ലത്തീന്‍ സഭാംഗമായ ഷൈനി മാത്യുവിനു അനുകൂലമായാണ് ലത്തീന്‍ സഭാ നീക്കം. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ലത്തീന്‍ സഭ അറിയിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്നു ജയിച്ച 18 അംഗങ്ങള്‍ ലത്തീന്‍ സഭയില്‍ നിന്നുള്ളവരാണ്. അര്‍ഹിക്കുന്ന പങ്കാളിത്തവും നേതൃത്വവും ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന് വേണമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ലത്തീന്‍ സഭ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
 
ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ലത്തീന്‍ സഭയ്ക്കു യുഡിഎഫ് വഴങ്ങാനാണ് സാധ്യത. സഭയെ അവഗണിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 
അടുത്ത ലേഖനം
ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി