പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

ക്രമ സമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ സെല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. പാട്ട് തയ്യാറാക്കിയവരെ പ്രതിചേര്‍ത്ത് നേരത്തെ കേസെടുത്തിരുന്നു.

police
police
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2025 (11:40 IST)
പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ലെന്നും പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്നും പോലീസ്. ക്രമ സമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ സെല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. പാട്ട് തയ്യാറാക്കിയവരെ പ്രതിചേര്‍ത്ത് നേരത്തെ കേസെടുത്തിരുന്നു.

അയ്യപ്പഭക്തിഗാനത്തെ വികലമാക്കി കാണിച്ചു എന്ന് ആരോപിച്ചായിരുന്നു പരാതി നല്‍കിയത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം തുടങ്ങിയ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്. കൃത്യമായ തെളിവുകള്‍ ഇല്ലാതെ തുടര്‍ നടപടികള്‍ എടുത്താല്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തുലുണ്ട്.

അതേസമയം കോടതി നിര്‍ദ്ദേശം നല്‍കാതെ പാട്ട് നീക്കം ചെയ്യുന്നത് തെറ്റാണെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വിഡി സതീശനും മെറ്റയ്ക്ക് കത്തയച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :