അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
- ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പത്മകുമാറിന്റെയും ഉണ്ണികൃഷ്ണന് പോറ്റിയുടെയും ജാമ്യ അപേക്ഷ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കും
- എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി
അതേസമയം മുഴുവന്‍ രേഖകളും കൈമാറുന്നതില്‍ എസ്‌ഐടി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. അതേസമയം മുഴുവന്‍ രേഖകളും കൈമാറുന്നതില്‍ എസ്‌ഐടി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം കൂടുതല്‍ രേഖകള്‍ നല്‍കുന്നതില്‍ എസ്‌ഐടി എതിര്‍പ്പ് പ്രകടിപ്പിച്ചു. സമാന്തര അന്വേഷണം വേണ്ടെന്നും ഇത് കൂടുതല്‍ പ്രതികളിലേക്ക് എത്തുന്നതിന് തിരിച്ചടിയാകുമെന്നും എസ്‌ഐടിക്ക് വേണ്ടി പോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ രേഖകള്‍ നല്‍കുന്നത് എങ്ങനെയാണു എസ്‌ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്ന് ഇഡി ചോദിച്ചു. ഹൈക്കോടതി അനുമതിയോടെയാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്നും ഇഡി വാദിച്ചു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. ഇത് എതിരാളികള്‍ ആയുധമാക്കിയെന്നും നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉണ്ടായി.