രാഹുൽ ഈശ്വർ വിഷജന്തു, രമേശ് ചെന്നിത്തലയുടെ മുണ്ടിനടിയിൽ കാക്കി നിക്കർ: കടന്നാക്രമിച്ച് കടകം‌പള്ളി

Sumeesh| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (15:46 IST)
തിരുവന്തപുരം: സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസിനെയും രാഹുൽ ഈശ്വറിനെയും കടന്നാക്രമിച്ച് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. വിഷ ജന്തുവാണ് വാ തുറന്നാൽ വിഷം വമിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുണ്ടിനടിയിൽ കാക്കി നിക്കറാ‍ണെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയും വീ എസ് ശിവകുമാറുമെല്ലാം മുണ്ടുരിയുന്ന വേഗത്തിൽ കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സി പി എം സ്ക്വാഡ് ഉണ്ട് എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ഹിന്ദു വർഗീയവാദികളുടെ കോൺഫെഡറേഷനാണ് ശബരിമല സമരം ഏറ്റെടുത്തത്.

ഭക്തരുടെ പേരിൽ കൊടും ക്രിമിനലുകൾ ശബരിമലയിൽ ഗൂഡാലോചന നടത്തി. രക്തംവീഴ്ത്താനായിരുന്നു ഗൂഡാലോചന. അതിന് സാധിച്ചില്ലെങ്കിൽ മൂത്രമൊഴിച്ചാൽ അട അടപ്പിക്കാം എന്ന് പറഞ്ഞവരാണ് അവരെന്നും കടകം‌പള്ളി സുരേന്ദ്രൻ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :