കോണ്‍ഗ്രസ് ഭയക്കുന്നത് കേരളത്തിലും; ജി രാമൻനായർ ബിജെപിയിലേക്ക് - അമിത് ഷായില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കും

കോണ്‍ഗ്രസ് ഭയക്കുന്നത് കേരളത്തിലും; ജി രാമൻനായർ ബിജെപിയിലേക്ക് - അമിത് ഷായില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കും

 g raman nair , BJP , Congress , Sabarimala , ജി രാമൻനായർ , ശബരിമല , കോണ്‍ഗ്രസ് , ബിജെപി , അമിത് ഷാ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (14:17 IST)
സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് വിവാദം സൃഷ്‌ടിച്ച കോൺഗ്രസ് നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ബിജെപിയിലേക്ക്.

പാർട്ടി പ്രവേശനത്തിന് മുന്നോടിയായി രാമൻനായർ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം സംസ്ഥാനത്തെത്തുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്ന് കൊണ്ടുള്ള പ്രഖ്യാപനം അദ്ദേഹം നടത്തുമെന്നാണ് സൂചന.

ശബരിമല വിഷയത്തില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രാമന്‍ നായര്‍ നടപടി നേരിട്ടിരുന്നു. കോൺഗ്രസില്‍ നിന്നും തനിക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ജി രാമൻനായർ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കിയിരുന്നു.

രാമന്‍ നായര്‍ കോണ്‍ഗ്രസ് വിടുന്ന കാര്യത്തില്‍ ബിജെപിയിലും ചര്‍ച്ച സജീവമായി. അമിത് ഷായുമായി രാമന്‍ നായര്‍ കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുമായി രാമന്‍ നായര്‍ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :