തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (16:53 IST)
രണ്ട് ആര്‍എസ്പികളുടെയും ലയന സമ്മേളനം ജൂണ്‍ പത്തിന് നടക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഇരു പാര്‍ട്ടികളുടെയും യോഗത്തില്‍ കൊല്ലത്ത് വച്ച് ലയന സമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി വിപി രാമകൃഷ്ണപിള്ള, എഎ അസീസ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരടങ്ങുന്ന സമിതി ഷിബു ബേബി ജോണ്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി (ബി)യുമായി
ചര്‍ച്ച നടത്തിയിരുന്നു.
ഇരുപാര്‍ട്ടികളും ലയിക്കാമെന്ന ഉറപ്പിലാണ് ഇടതു പക്ഷത്തു നിന്ന് എഎ അസീസ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരടങ്ങുന്ന ആര്‍എസ്പി
യുഡിഎഫിലേക്ക് എത്തിയത്.
ലയനത്തിന് ഇരു പാര്‍ട്ടികളുടെയും ഉന്നത സമിതികളും നേരത്തെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ആര്‍എസ്പി ദേശീയ നേതൃത്വം ഇത് അംഗീകരിച്ചിട്ടില്ല.