ആര്‍എസ്പികള്‍ ലയനത്തിന്

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 21 ഏപ്രില്‍ 2014 (11:47 IST)
PRO
PRO
ആര്‍എസ്പികളുടെ ലയനത്തിന് വഴിയൊരുങ്ങുന്നു. ഇതിനായി ഇരു വിഭാഗത്തിന്റെയും സംസ്ഥാന നേതൃ യോഗങ്ങള്‍ ഇന്നും നാളെയുമായി നടക്കും.

ഇടതു പാളയം വിട്ടുവന്ന ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഇന്നും. ഷിബു ബേബിജോണ്‍ നയിക്കുന്ന ആര്‍എസ്പി(ബി)യുടെ സംസ്ഥാന കമ്മിറ്റി നാളെ പതിനൊന്നു മണിക്കും നടക്കും.

ഇരു ആര്‍എസ്പികളും ലയിച്ച് സംയുക്തമായി മുന്നോട്ട് പോകുന്നതിനുമായുള്ള ആദ്യ പടിയായിട്ടാണ് ലയനത്തിന് കളമൊരുങ്ങുന്നത്. ഇടതു പാളയത്തില്‍ നിന്നു വന്ന ആര്‍എസ്പിയും യുഡിഎഫിന്റെ ആര്‍എസ്പി(ബി)യും അന്നുമുതല്‍ ഒറ്റക്കെട്ടാണ് എന്നു പറഞ്ഞിരുന്നെങ്കിലും ലയനം നടന്നിരുന്നില്ല. ഈ കാര്യം ചര്‍ച്ചയില്‍ തീരുമാനമാകും. പൊതു കണ്‍വന്‍ഷന്‍ വിളിക്കല്‍ തെരഞ്ഞെടുപ്പ് ഫലം വന്നശേഷമേ ഉണ്ടാകൂ.

എല്‍ഡിഎഫ്‌ വിട്ടു പോയ ആര്‍എസ്പിയെയും ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡനെയും സിപിഎം ഇനി അംഗീകരിക്കില്ല അതിനാല്‍ പുതിയ ജനറല്‍ സെക്രട്ടറിക്കും സാധ്യതയുണ്ട്. കേരള ഘടകം പ്രത്യേക പാര്‍ട്ടിയാകാനുമാണ് സാധ്യത കൂടുതല്‍ കാണുന്നത്.

എന്നാല്‍ കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ലയന കാര്യത്തില്‍ തീരുമാനം വന്നാല്‍ എഎ അസീസ്‌ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തുടര്‍ന്നേക്കും. മന്ത്രിസഭയിലെ പാര്‍ട്ടി പ്രതിനിധിയായി ഷിബു ബേബിജോണ്‍ തുടരുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :