ന്യൂഡല്‍ഹി: രാജ്യത്തെ ഇരുപത്തിയൊമ്പതാം സംസ്ഥാനമായ തെലങ്കാന ജൂണ്‍ രണ്ടിന് യാഥാര്‍ത്ഥ്യമാകും. അന്നേ ദിവസം തെലങ്കാന പുതിയൊരു സംസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങും. ആഭ്യാന്തരമന്ത്രായലമാണ് ഇക്കാര്യം അറിയിച്ചത്. തെലങ്കാന രൂപീകരണത്തിനായുള്ള ഗസറ്റ് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ഫെബ്രുവരി 20നാണ് തെലങ്കാന രൂപീകരണത്തിന് പാര്‍ലമെന്റ് അനുമതി നല്‍കിയത്.