അനുബന്ധ വാര്‍ത്തകള്‍
- എട്ടു മണിക്കൂറുകൾക്കുള്ളിൽ പത്തു മില്യൺ സ്ട്രീമിംഗ്,അപർണ ബാലമുരളിയുടെ ഇനി ഉത്തരം ഒ.ടി.ടി പ്ലേറ്റിഫോമിൽ ഗംഭീര പ്രേക്ഷക പ്രതികരണം
- ചികിത്സയിലായിരുന്നയാൾ തൂങ്ങിമരിച്ചു
- നവവധുവിന്റെ മരണം: ഒടുവിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു
- മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ
- ചേർത്തലയിൽ ദമ്പതികൾ മരിച്ച നിലയിൽ : ആത്മഹത്യ എന്ന് സംശയം
വാഹന പരിശോധന : പിഴ ഇനത്തിൽ 2.83 ലക്ഷം രൂപ ലഭിച്ചു
ചേർത്തല: റോഡ് സുരക്ഷാ വാരാചരണവുമായി ബന്ധപ്പെട്ടു മോട്ടോർ വാഹന വകുപ്പ് നടത്തിയ ജില്ലാതല വാഹന പരിശോധനയിൽ കഴിഞ്ഞ ദിവസം ഉച്ചവരെ 172 കേസുകളിലായി 2.83 ലക്ഷം രൂപ പിഴ ഈടാക്കി. ജനുവരി പതിനൊന്നു മുതൽ പതിനേഴുവരെയാണ് റോഡ് സുരക്ഷാ വാരാചരണം.
അരൂർ മുതൽ ചേർത്തല - ഒറ്റപ്പുന്ന ദേശീയ പാതയിലായിരുന്നു വാഹന പരിശോധന. ലൈൻ ട്രാഫിക് നോഡൽ ഓഫീസറായ ചേർത്തല ജോയിൻ ആർ.ടി.ഒ ജെബി ഐ ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ മാവേലിക്കര ജോയിന്റ് ആർ.ടി.ഒ മാരും കായങ്കുളം ജോയിന്റ് ആർ.ടി.ഒ, കുട്ടനാട് ജോയിന്റ് ആർ.ടി.ഒ, ചെങ്ങന്നൂർ ആർ.ടി.ഒ എന്നിവരും രണ്ട് ഷിഫ്റ്റുകളിലായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശന പരിശോധന ഉണ്ടാവും എന്നാണു സൂചന.

അടുത്ത ലേഖനം