മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 21 മെയ് 2022 (19:32 IST)
ചേർത്തല: മാരക മയക്കുമരുന്നായ യുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വാരണം ചുള്ളവേലി രോഹി എന്ന അപ്പു, എസ്.എൽ.പുറം അഖിൽ ഭവനത്തിൽ അഖിൽ എന്ന അപ്പു എന്നിവരെ ചേർത്തല പോലീസും ലഹരിവിരുദ്ധ സേനയും ചേർന്നാണ് പിടികൂടിയത്.

ഇരുവരും ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ മയക്കുമരുന്നുമായി ചേർത്തല റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. സമീപത്തുവച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. ജില്ലയിലെ വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരെ ലക്‌ഷ്യം വച്ചാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്. മാസത്തിൽ രണ്ടും മൂന്നും തവണ ഇവർ ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് ഇവിടെ എത്തിക്കാറുണ്ടെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :