എട്ടു മണിക്കൂറുകൾക്കുള്ളിൽ പത്തു മില്യൺ സ്ട്രീമിംഗ്,അപർണ ബാലമുരളിയുടെ ഇനി ഉത്തരം ഒ.ടി.ടി പ്ലേറ്റിഫോമിൽ ഗംഭീര പ്രേക്ഷക പ്രതികരണം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (12:58 IST)
മലയാളം മിസ്റ്ററി ത്രില്ലർ ഗണത്തിൽ പുറത്തിറങ്ങിയ അപർണ ബാലമുരളിയുടെ ഇനി ഉത്തരം സീ ഫൈവ് ഒ.ടി.ടി പ്ലേറ്റിഫോമിൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് നാൽപ്പത്തി എട്ടു മണിക്കൂറുകൾക്കുള്ളിൽ പത്തു മില്യൺ സ്ട്രീമിംഗ് മിനുറ്റ് പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ഇനി ഉത്തരം. എ ആൻഡ് വി എന്റർടൈൻമെന്റ്സ് പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിൽ ദേശീയ അവാർഡ് നേടിയ അപർണാ ബാലമുരളിയോടൊപ്പം ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, ചന്ദുനാഥ്, സിദ്ധിഖ്, ജാഫർ ഇടുക്കി, സിദ്ധാർഥ് മേനോൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. 
 
തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയ ഇനി ഉത്തരം സംവിധാനം സുധീഷ് രാമചന്ദ്രനും തിരക്കഥ രഞ്ജിത്ത് ഉണ്ണിയുമാണ്. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ മർഡർ മിസ്റ്ററി ത്രില്ലെർ ചിത്രം ഡിസംബർ 23 സീ ഫൈവ് പ്രേക്ഷകർക്കുള്ള പുതുവത്സര സമ്മാനമായാണ് റിലീസായത്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ഇനി ഉത്തരം 190 ലധികം രാജ്യങ്ങളിൽ ലഭ്യമാണ്. അപർണ ബാലമുരളി അവതരിപ്പിക്കുന്ന Dr. ജാനകി എന്ന കഥാപാത്രം ഇടുക്കിയിലെ ഒരു പോലീസ് സ്റ്റേഷനിൽ എത്തി ഷാജോൺ അവതരിപ്പിക്കുന്ന സി ഐ കരുണനോട് താൻ ഒരു കൊലപാതകം ചെയ്തെന്നു ഏറ്റു പറയുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പ്രേക്ഷകനെ ഓരോ മിനിറ്റും അമ്പരപ്പിക്കുന്ന രീതിയിൽ മുന്നോട്ടു പോകുന്ന കഥാ ഗതിക്ക്‌ ഗംഭീര സ്വീകാര്യമാണ് സീഫൈവ് വിൽ. ഐ എം ബി ഡി റേറ്റിങ്ങിൽ 8.5 ഉള്ള ചിത്രം തിയേറ്ററുകളിലെ വിജയം സീഫൈവ് ലും വിജയം ആവർത്തിക്കുന്നു.
 
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :