ഓടുന്ന ബസിന് മുന്നിലേക്ക് പാഞ്ഞ് കുട്ടി... രക്ഷപ്പെട്ടത് തലനാരിഴക്ക്

ഓടിക്കൊണ്ടിരുന്ന ബസ് കുട്ടിയുടെ അടുത്ത് എത്തുകയും ഡ്രൈവര്‍ പെട്ടെന്ന് ബസ് വലതുവശത്തേക്ക് വെട്ടിച്ച് നിർത്തുകയുമായിരുന്നു.

road accident, accident, kozhikode, റോഡ് അപകടം, അപകടം, കോഴിക്കോട്
രേണുക വേണു| Last Updated: തിങ്കള്‍, 2 ഫെബ്രുവരി 2026 (13:04 IST)
road accident
ബസിന് മുന്നിലേക്ക് ഓടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.

കുട്ടി റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയിലുള്ളത്. റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ഓട്ടോക്കരികിൽ നിന്നിരുന്ന കുട്ടി പെട്ടെന്ന് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേസമയം ഓടിക്കൊണ്ടിരുന്ന ബസ് കുട്ടിയുടെ അടുത്ത് എത്തുകയും ഡ്രൈവര്‍ പെട്ടെന്ന് ബസ് വലതുവശത്തേക്ക് വെട്ടിച്ച് നിർത്തുകയുമായിരുന്നു.


"വെള്ളിയാഴ്ച നടന്ന അപകടമാണിത്, കുട്ടിയുടെ അമ്മ റോഡിന്റെ എതിർവശത്തുണ്ടായിരുന്നു. അമ്മക്കടുത്തേക്ക് ഓടിയതായിരുന്നു കുട്ടി, കുട്ടി ബസിന്റെ അടുത്ത് എത്തിയതും ഞാൻ ബസ് വെട്ടിച്ചു. എന്തോഭാ​ഗ്യത്തിനാണ് രക്ഷപ്പെട്ടത്.... ഇതേ പ്രായമുള്ള രണ്ട് പിള്ളേര് എനിക്കും ഉണ്ട്... എന്റെ കയ്യും കാലും വിറച്ച് പോയി. പിന്നെ എനിക്ക് വണ്ടി ഓടിക്കാൻ കഴിഞ്ഞില്ല, രണ്ട് ദിവസമായി ഞാൻ ബസ് ഓടിച്ചിട്ട്.. പിന്നെ ഇന്നാണ് ബസിൽ കയറിയത്, രക്ഷിതാക്കൾ ഇനിയെങ്കിലും ശ്രദ്ധിക്കണം''- ഷിനോജ് പറയുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :