"എന്റെ മുത്തേ... മുത്തില്ലാതെ അമ്മക്ക് ജീവിക്കാനാകില്ല" ഹൃദയംപൊട്ടി ദീപകിന്റെ അമ്മ
"എന്റെ കുഞ്ഞിൻറെ മുഖമെല്ലാം മാറിപ്പോയി, എന്തിനാ കുഞ്ഞേ നീ ഈ കടും കൈ ചെയ്തത്?"
ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനു പിന്നാലെയാണ് കഴിഞ്ഞദിവസം കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകാണ് മനഃപ്രയാസത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ദീപകിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിനു പിന്നാലെ ഉള്ളുലക്കുന്ന വൈകാരിക പ്രകടനങ്ങളായിരുന്നു വീട്ടിലാകെ. ദീപകിന്റെ മൃതദേഹത്തിനരികിൽ നിന്നുകൊണ്ട് പൊട്ടിക്കരയുന്ന അമ്മയുടെ ദൃശ്യം ആരുടേയും നെഞ്ചുലച്ചുപോകുന്നതാണ്...
"എന്റെ മൂത്തേ... എന്റെ മുത്തില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൂടെ. "എന്റെ കുഞ്ഞിൻറെ മുഖമെല്ലാം മാറിപ്പോയി, എന്തിനാ കുഞ്ഞേ നീ ഈ കടും കൈ ചെയ്തത്?"; കണ്ടു നിന്നവർക്ക് പോലും കരച്ചിലടക്കാനായില്ല.
deepak death
വേറെ ഒരു അമ്മമാർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും തന്‍റെ മകന് അത്തരമൊരു ചീത്ത സ്വഭാവവും ഇല്ലെന്നും അവനെ അറിയുന്ന ആരും അങ്ങനെ പറയില്ലെന്നും അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ദീപകിനെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതുമുതല്‍ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ദീപക്കിന്റെ കുടുംബം ആവശ്യപ്പെടുന്നത്. യുവതിക്കെതിരെ പരാതിയുടെ മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് കുടുംബം ഇന്ന് പരാതി നൽകും.
സംഭവത്തില്‍ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. നിരവധി പരാതികൾ ഇതിനോടകം മുഖ്യമന്ത്രിക്കും പൊലീസിനും ലഭിച്ചിട്ടുമുണ്ട്. .
അതേസമയം വിഡീയോ ചിത്രീകരിച്ച യുവതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായാണ് ഒരു ടിവി ചാനലിനോട് പ്രതികരിച്ചത്. പയ്യന്നൂരില്‍ രക്തദാനത്തിന് പോകുന്ന വഴിയില്‍ പയ്യന്നൂരില്‍ വച്ചാണ് സംഭവം ഉണ്ടായതെന്നും ആരോപണവിധേയനായ ആള്‍ മറ്റൊരു യുവതിക്കു സമീപം മോശം രീതിയില്‍ പെരുമാറുന്നത് കണ്ടെന്നും തുടര്‍ന്ന് തന്റെ സമീപമെത്തിയപ്പോള്‍ വിഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും യുവതി വിശദീകരിച്ചു.