സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 26 ജനുവരി 2026 (08:32 IST)
കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. നെടുവത്തൂരില്‍ ദേശീയപാതയിലാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. ഏഴുകോണ്‍ അമ്പലത്തുകാല സ്വദേശി അഭിഷേക്, സിദ്ധി വിനായക എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീലേശ്വരം സ്വദേശി ജീവന്‍, സനൂപ് എന്നിവര്‍ എന്നിവരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. അമിതവേഗത്തില്‍ എത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ചതില്‍ ഒരെണ്ണം തീ പിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അഭിഷേക് തല്‍ക്ഷണം വെന്തു മരിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് അപകടത്തില്‍ തെറിച്ചുവീണാണ് പരിക്കേറ്റത്. അഗ്‌നി രക്ഷാസേന എത്തിയ ശേഷമാണ് അഭിഷേകിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.