കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്, ഹോം ഗ്രൗണ്ട് മത്സരങ്ങൾക്ക് കോർപ്പറേഷൻ സ്റ്റേഡിയം വേദിയാകും

Kerala Blasters
അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ജനുവരി 2026 (15:13 IST)
മലബാറിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കികൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണില്‍ കോഴിക്കോടെത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഐഎസ്എല്‍ നടത്തിപ്പ് തന്നെ അവതാളത്തിലായ സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച അവസാനഘട്ട ചര്‍ച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും കേരള ഫുട്‌ബോള്‍ അസോസിയേഷനും തമ്മില്‍ നടന്നു.

കെഎഫ്എയുമായാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കരാര്‍ ഒപ്പുവെക്കേണ്ടത്. അതിന്റെ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നാണ് കെഎഫ്എ അധികൃതര്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 14നാണ് ഐഎസ്എല്‍ സീസണിന്റെ കിക്ക് ഓഫ്. കൊച്ചിയില്‍ നടക്കുന്ന ചില മത്സരങ്ങള്‍ കോഴിക്കോട്ടേക്ക് മാറ്റാന്‍ 2019 മുതല്‍ ക്ലബ് ആലോചിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. പുതിയ സീസണില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :