ഋഷിരാജ് സിംഗ് പിടിമുറുക്കുന്നു; എക്സൈസ് പരിശേധന കര്‍ശനമാക്കി, തിരുവല്ലത്തെ അർച്ചന ബിയർ പാർലർ പൂട്ടാൻ നിർദേശം

തിരുവനന്തപുരത്തു തുടരുന്ന റെയ്ഡിൽ കാട്ടാക്കടയിൽനിന്നും 48 മണിക്കൂർ പഴക്കമുള്ള 30 ലിറ്റർ കള്ളും പിടികൂടി

    ഋഷിരാജ് സിംഗ് , എക്സൈസ് , ബിയർ പാർലര്‍ , വിദേശ മദ്യം
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 12 ജൂണ്‍ 2016 (16:20 IST)
എക്സൈസ് കമ്മിഷണറായി ചുമതലയേറ്റതിനു പിന്നാലെ അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ ഋഷിരാജ് സിംഗ് നടപടി തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ ബിയർ പാർലറുകളിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയില്‍ ജില്ലയിലെ അർച്ച ബിയർ പാർലർ പൂട്ടാന്‍ എക്‌സൈസ് നിർദേശം നൽകി.

ഇന്ന് ഉച്ചയോടയാണ് തലസ്ഥാനത്തെ ബിയർ പാർലറുകളിൽ ഋഷിരാജ് സിംഗിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എക്സൈസ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് തിരുവല്ലത്തെ അർച്ചന ബിയർ പാർലറില്‍ നിന്ന് വിദേശ മദ്യം പിടിച്ചെടുക്കുകയും പൂട്ടാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

തിരുവനന്തപുരത്തു തുടരുന്ന റെയ്ഡിൽ കാട്ടാക്കടയിൽനിന്നും 48 മണിക്കൂർ പഴക്കമുള്ള 30 ലിറ്റർ കള്ളും പിടികൂടി. സ്പിരിറ്റ് കടത്തിനെതിരെയും വാറ്റ് ചാരായത്തിനെതിരെയും കർശന നടപടിയുണ്ടാകുമെന്നു എക്സൈസ് കമ്മിഷണറായി ചുമതലയേറ്റയുടൻ ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :