തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 26 മെയ് 2016 (15:24 IST)
യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ എൽഡിഎഫ് സർക്കാർ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. മദ്യവര്‍ജനമാണ് എല്‍ഡിഫ് സര്‍ക്കാരിന്റെ നയം. അതിനായുള്ള നടപടികളാകും എക്‌സൈസ് വകുപ്പ് തുടക്കത്തില്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
ബാറുകൾ പൂട്ടിയശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടുകയാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കും. മദ്യത്തിനെതിരെ വിപുലമായ ബോധവല്‍ക്കരണം നടത്തും. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നുതന്നെ സര്‍ക്കാര്‍ നയം വ്യക്തമാണ്. മദ്യ ഉപേയോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ബോധവല്‍കരണവും ചര്‍ച്ചകളും നടത്തുമെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ മദ്യനയം മാറ്റുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമ്പൂർണ മദ്യനിരോധനം ഇടതുപക്ഷത്തിന്റെ നയമല്ലെന്നു തെരഞ്ഞെടുപ്പിനു മുൻപേ അവർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയം വ്യക്തമാക്കി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ നയം വ്യക്തമാക്കിയത്.