പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ല; മദ്യ ഉപഭോഗം കുറയ്ക്കാന്‍ വിപുലമായ രീതിയില്‍ ബോധവത്കരണം നടത്തുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍

പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ല; മദ്യ ഉപഭോഗം കുറയ്ക്കാന്‍ വിപുലമായ രീതിയില്‍ ബോധവത്കരണം നടത്തുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍

കോഴിക്കോട്| JOYS JOY| Last Updated: ശനി, 28 മെയ് 2016 (14:37 IST)
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാര്‍ പൂട്ടിയ ഒരു ബാര്‍ പോലും തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ലക്‌ഷ്യമിടുന്നത് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കലാണ്. ഇതിനായി വിപുലമായ രീതിയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ലക്‌ഷ്യമിടുന്നത് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ വിപുലമായ രീതിയിലുള്ള ബോധവത്കരണമാണ്. മദ്യാസക്തിയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍, മദ്യത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ടു വരാന്‍ കഴിയണം.

ബിവറേജസിന്റെ നിരവധി ഷോപ്പുകള്‍ പൂട്ടിയെങ്കിലും മദ്യത്തിന്റെ വില്പന കുറഞ്ഞിട്ടില്ല. പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ലെന്നും എന്നാല്‍
പൂട്ടിയെന്ന് പറയുന്ന പല ബാറുകളും ഇപ്പോഴും പൂട്ടിയിട്ടില്ലെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :