മധ്യവയസ്കനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് 17 വർഷം കഠിനതടവ്

എ കെ ജെ അയ്യർ| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (21:51 IST)
തിരുവനന്തപുരം: മധ്യവയസ്കനെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ കോടതി 17 വര്ഷം കഠിനതടവിനും 54000 രൂപ പിഴയും വിധിച്ചു. മംഗലപുരം കൊയ്ത്തൂർക്കോണം പനയിൽ വീട്ടിൽ ഇബ്രാഹിംകുഞ്ഞ് എന്ന 65 കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ കൊയ്ത്തൂർക്കോണം മോഹനപുരം സ്വദേശി പൊമ്മു എന്നറിയപ്പെടുന്ന ബൈജുവിനെ (41) കോടതി ശിക്ഷിച്ചത്.

2022 ജൂൺ പതിനേഴിനാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതി കടയിൽ സാധനം വാങ്ങിയ ശേഷം കട ഉടമയായ സ്ത്രീയോട് തർക്കിച്ചു നിന്നപ്പോൾ സാധനം വാങ്ങാനെത്തിയ ഇബ്രാഹിം കുഞ്ഞെത്തി ഇക്കാര്യത്തിൽ ഇടപെട്ടു. ഇതിൽ പ്രകോപിതനായ പ്രതി കൈയിൽ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് ഇബ്രാഹിമിനെ വെട്ടി ഗുരുതരമായി പരിക്കേല്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്ക് ഇബ്രാഹിം മരിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :